ദേശീയം

താങ്ങുവില 50ശതമാനം വർദ്ധിപ്പിക്കാമെന്ന് സർക്കാരിന്റെ ഉറപ്പ്; നിരാഹാര സമരം റദ്ദാക്കി അണ്ണാ ഹസാരെ 

സമകാലിക മലയാളം ഡെസ്ക്

പൂനെ: കർഷകരെ പിന്തുണച്ചുകൊണ്ട് കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ അണ്ണാ ഹസാരെ നടത്താനിരുന്ന നിരാഹാര സമരം റദ്ദാക്കി. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തിലാണ് നിരാഹാരത്തിൽ നിന്ന് പിന്മാറുന്നതായി അണ്ണാ ഹസാരെ അറിയിച്ചത്.  താങ്ങുവില 50ശതമാനം വർദ്ധിപ്പിക്കാമെന്ന ഉറപ്പുകിട്ടിയെന്ന് അറിയിച്ചാണ് അദ്ദേഹം തീരുമാനത്തിൽ മാറ്റം വരുത്തിയത്. 

'സമാധാനമായി പ്രതിഷേധിക്കുന്നത് അപരാധമല്ല. കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ കർഷകരുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടുന്നുണ്ട്. പലരും ആത്മഹത്യ ചെയ്യുന്നത് അവരുടെ വിളകൾക്ക് വേണ്ട വില ലഭിക്കാത്തതുകൊണ്ടാണ്. താങ്ങുവിലയിൽ 50ശതമാനം വർദ്ധനവ് കൊണ്ടുവരാമെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ കത്ത് എനിക്ക് കിട്ടി', അണ്ണാ ഹസാരെ പറഞ്ഞു.

തന്റെ ആവശ്യങ്ങൾ പരി​ഗണിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനാൽ നാളെ മുതൽ തുടങ്ങാനിരുന്ന അനിശ്ചിതകാല നിരാഹാര സമരം മാറ്റാൻ തീരുമാനിച്ചെന്ന് അദ്ദേഹം അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സപ്പിഴവ്; അന്വേഷണ റിപ്പോർട്ട് ഇന്ന്

കാസർക്കോട് 10 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ

മർദ്ദിച്ചു എന്നാൽ സ്ത്രീധനത്തിന്റെ പേരിലല്ല; രാജ്യം വിട്ടെന്ന് രാഹുൽ, അമ്മയെ കസ്റ്റഡിയിൽ എടുത്തേക്കും

ഗുജറാത്തിന്റെ അവസാന കളിയും മഴയില്‍ ഒലിച്ചു; സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍