ദേശീയം

പുതുതായി ജോലിക്ക് എത്തിയ യുവതിക്ക് സംശയം, വെബ് ഡിസൈനിങ് സ്ഥാപനത്തിലെ ടോയ്‌ലെറ്റില്‍ ഒളിക്യാമറ; ഉടമ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ വെബ് ഡിസൈനിങ് സ്ഥാപനത്തില്‍ സ്ത്രീകളുടെ ടോയ്‌ലെറ്റില്‍ ഹിഡന്‍ ക്യാമറ വച്ച സംഭവത്തില്‍ സ്ഥാപന ഉടമ അറസ്റ്റില്‍. ജോലി സ്ഥലത്ത് ജീവനക്കാരികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനാണ് ക്യാമറ വച്ചതെന്നാണ് 29കാരന്‍ മൊഴി നല്‍കിയതെന്ന് പൊലീസ് പറയുന്നു.

കന്യാകുമാരിയിലെ നാഗര്‍കോവിലാണ് സംഭവം.വെബ് ഡിസൈനിങ് സ്ഥാപനത്തിന്റെ ഉടമയായ 29കാരനാണ് പിടിയിലായത്. നാലുവര്‍ഷമായി വെബ് ഡിസൈനിങ് സ്ഥാപനം നടത്തുന്ന യുവാവ് അടുത്തിടെ കമ്പനിയുടെ ഓഫീസ് മാറ്റിയിരുന്നു. ഒരാഴ്ച മുന്‍പ് മൂന്ന് സ്ത്രീകളെ പുതുതായി ജോലിക്ക് എടുത്തതായി പൊലീസ് പറയുന്നു.

ഓഫീസില്‍ വിശ്രമത്തിന് രണ്ടുമുറികള്‍ ഉണ്ട്. ഒന്ന് സ്ത്രീകള്‍ക്ക് ഉള്ളതാണ്. ടോയ്‌ലെറ്റില്‍ സംശയാസ്പദമായ നിലയില്‍ കറുത്ത കവര്‍ കൊണ്ട് മൂടിയ നിലയില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചിരിക്കുന്നത് പുതുതായി ജോലിക്ക് കയറിയ സ്ത്രീകളില്‍ ഒരാളാണ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സ്ത്രീകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനാണ് ക്യാമറ സ്ഥാപിച്ചതെന്നാണ് ഉടമയുടെ വിശദീകരണം. ഇയാളുടെ ഫോണും മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുസരിച്ച് യുവാവിനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

'രാം ചരൺ എന്റെ തെറാപ്പിസ്റ്റ്, പ്രതിസന്ധിഘട്ടത്തിൽ കൂടെ നിന്നു'; പ്രസവത്തിന് ശേഷമുള്ള വിഷാദത്തെ കുറിച്ച് ഉപാസന

സന്തോഷം കൊണ്ട് ഒന്ന് വാ പൊളിച്ചതാ! പിന്നെ അടയ്‌ക്കാൻ പറ്റുന്നില്ല; താടിയെല്ല് കുടുങ്ങി ഇൻസ്റ്റ​ഗ്രാം താരം ആശുപത്രിയിൽ

'ഞാനെന്റെ ഭഗവാനെ കാണാന്‍ വന്നതാണ്, മാറി നില്‍ക്കടോ': വിനായകന്‍ അര്‍ധരാത്രിയില്‍ കല്‍പ്പാത്തി ക്ഷേത്രത്തില്‍; തര്‍ക്കം

6.7 കിലോ സ്വർണ്ണാഭരണം, 3 ആഡംബര കാർ! മൊത്തം ആസ്തി 91 കോടി; സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി കങ്കണ