ദേശീയം

കേരളത്തിൽ നിന്ന് വരുന്നവർക്ക് കടുത്ത നിയന്ത്രണവുമായി കർണാടക; വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധം

സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: കേരളത്തിൽ നിന്നു സംസ്ഥാനത്തേക്ക് വരുന്നവർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കർണാടക. സംസ്ഥാനത്തേക്ക് വരാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്സിൻ എടുത്ത രേഖയോ നിർബന്ധമാണെന്ന് കർണാടക അറിയിച്ചു. 

അതേസമയം രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. 

കേരള- കർണാടക അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ, കൊടഗു , ചാമ്‌രാജ് നഗര എന്നിവിടങ്ങളിലെ ചെക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കും. സംസ്ഥാനത്തേക്ക് ഇടയ്ക്ക് വന്നു പോകുന്ന വിദ്യാർത്ഥികൾ, വ്യാപാരികൾ എന്നിവർ രണ്ടാഴ്ച കൂടുമ്പോൾ ടെസ്റ്റ് എടുക്കണം. 

ആരോഗ്യ പ്രവർത്തകർക്കും രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്കും, മരണ/ ചികിത്സ സംബന്ധമായ ആവശ്യങ്ങൾക്ക് വരുന്നവർക്കും മാത്രം ഇളവ് അനുവദിക്കും. അല്ലാത്തവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അംഗങ്ങളുടെ പേരില്‍ 4.76 കോടിയുടെ സ്വര്‍ണ വായ്പ, സിപിഎം സഹകരണ സംഘം സെക്രട്ടറി മുങ്ങി; കേസ്

സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, അലക്‌സാ വോയ്‌സ് അസിസ്റ്റ്; ടിവിഎസ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി, വില 94,999 രൂപ മുതല്‍

ടി20യില്‍ പുതിയ ചരിത്രമെഴുതി ബാബര്‍

മന്ത്രവാദത്തിനെതിരെ പോരാടി; സാമൂഹിക പ്രവര്‍ത്തക ബിരുബാല രാഭ അന്തരിച്ചു

കോഴിക്കോട് കനത്തമഴ, കരിപ്പൂരില്‍ മൂടല്‍മഞ്ഞ്; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു