ദേശീയം

15 ദിവസം കൊണ്ട്‌ കോവിഡിനെ തുരത്തുന്ന മരുന്ന്, വില്‍ക്കാന്‍ അനുമതി തേടി മൊബൈല്‍ ടവറില്‍ കയറി സമരം

സമകാലിക മലയാളം ഡെസ്ക്

സേലം: കോവിഡിനെ 15 ദിവസത്തിനുള്ളിൽ തുരത്താൻ സാധിക്കുന്ന മരുന്ന് തന്റെ പക്കലുണ്ടെന്നും അത് വിൽക്കാൻ അനുവദിക്കണം എന്നും ആവശ്യപ്പെട്ട് മൊബൈൽ ഫോൺ ടവറിൽ കയറി യുവാവിന്റെ സമരം. 200 അടി ഉയരമുള്ള ടവറിന് മുകളിൽ കയറി നിന്നാണ് ഇയാൾ മണിക്കൂറുകളോളം ആശങ്ക സൃഷ്ടിച്ചത്. 

പൂശാരിപ്പടി വണ്ടിപ്പേട്ടയിലെ ലോറി ഡ്രൈവറായ സെന്തിൽ (38)ആണ് മരുന്ന് വിൽക്കാൻ അനുവദിക്കണം എന്നും ഇല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് ഭീഷണി മുഴക്കിയത്. സെവ്വാപ്പേട്ട പോലീസും അഗ്നിശമനസേനയും സംഭവസ്ഥലത്തെത്തി. 

മണിക്കൂറുകളോളം സംസാരിച്ചതിന് ശേഷമാണ് ഇയാൾ താഴെ ഇറങ്ങാൻ തയ്യാറായത്. കോവിഡിനുള്ള മരുന്ന് വിൽക്കണം എന്ന ആവശ്യം നിറവേറ്റാമെന്ന് പോലീസുകാർ സമ്മതിച്ചതോടെ താഴെയിറങ്ങിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലേക്കെത്തിച്ച് ചോദ്യംചെയ്ത് വരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'