ദേശീയം

നായയെ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു; വീണ്ടും ക്രൂരത

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നായയെ കെട്ടിവലിച്ച് ഉപദ്രവിച്ചതിന്റെ വാര്‍ത്തകളുടെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ് മറ്റൊരു ക്രൂര സംഭവം. ഡല്‍ഹിയില്‍ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ് തെരുവുനായയെ കൊലപ്പെടുത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ലജ്പത് നഗര്‍ മേഖലയിലെ കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് നായയെ താഴേക്ക് വലിച്ചെറിഞ്ഞത്. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്ന പെറ്റ് ക്ലിനിക്ക് നടത്തുന്ന യുവതിയാണ് വിവരങ്ങള്‍ കൈമാറിയതെന്ന് പൊലീസ് പറയുന്നു. കെട്ടിടത്തിന്റെ  മൂന്നാമത്തെ നിലയില്‍ നിന്ന് തെരുവുനായയെ വലിച്ചെറിഞ്ഞതായി യുവതി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി തെരുവുനായ്ക്കള്‍ക്ക് യുവതി ഭക്ഷണം നല്‍കി വരുന്നുണ്ട്. കഴിഞ്ഞദിവസം തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ സംഭവം നടന്ന കെട്ടിടത്തിന്റെ അരികിലേക്ക് പോയപ്പോള്‍ ഒരു നായ ചത്തുകിടക്കുന്നതായി സെക്യൂരിറ്റി ജീവനക്കാരനാണ് അറിയിച്ചത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന താഴേക്ക് വലിച്ചെറിഞ്ഞതാണെന്ന് നാട്ടുകാര്‍ പറഞ്ഞതായി യുവതി പറയുന്നു. 

ഒന്നാമത്തെ നില വരെ നടക്കുന്ന സംഭവങ്ങള്‍ പകര്‍ത്താനെ അവിടെ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ക്ക് സാധിക്കൂ. അതിനാല്‍ മുകളില്‍ നടന്നത് ക്യാമറയില്‍ പതിഞ്ഞിട്ടില്ല. മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരത തടയല്‍ നിയമം അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു