ദേശീയം

സ്‌കൂളുകള്‍ തുറക്കാന്‍ അനുവദിക്കണം, പ്രതിഷേധ സ്ഥലത്ത് എത്തിച്ച പോത്ത് വിരണ്ടു; യുവതിക്ക് പരിക്ക്, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: സ്വകാര്യ സ്‌കൂളുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധത്തില്‍ പോത്ത് വിരണ്ടു. പ്രതിഷേധക്കാര്‍ എത്തിച്ച പോത്താണ് ഫോട്ടോ എടുക്കുന്നതിനിടയില്‍ അക്രമാസക്തനായത്. സംഭവത്തില്‍ ഒരു യുവതിക്ക് പരിക്കേറ്റു. 

മധ്യപ്രദേശിലെ ഷാജാപൂര്‍ ജില്ലയിലാണ് സംഭവം. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ രാജ്യത്തുടനീളമുള്ള സ്‌കൂളുകള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ അടഞ്ഞുകിടക്കുകയാണ്. ഇതിനെതിരെ നടത്തിയ പ്രതിഷേധത്തിലാണ് പോത്ത് വിരണ്ടത്. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് കൃത്യമായ പ്രതികരണം ലഭിക്കുന്നില്ലെന്നും പോത്തിന്റെ ചെവിയില്‍ വേദമോതിയിട്ട് കാര്യമില്ലെന്ന് കാണിക്കാനാണ് മൃഗത്തെ പ്രതിഷേധത്തില്‍ പങ്കെടുപ്പിച്ചതെന്നും സ്വകാര്യ സ്‌കൂള്‍ ഉടമകളുടെ പ്രതിനിധി ദിലീപ് ശര്‍മ്മ പറഞ്ഞു. 

ഫോട്ടോ എടുക്കാനായി ബാനറിന് മുന്നിലേക്ക് കൊണ്ടുവന്നപ്പോഴാണ് പോത്ത് അക്രമാസക്തനായത്. പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്നിരുന്ന യുവതിയുടെ നേരെ പാഞ്ഞടുക്കുന്നത് വിഡിയോയില്‍ കാണാം. കൂട്ടംചേര്‍ന്നവര്‍ പോത്തിന്റെ പെട്ടെന്നുള്ള കുതിപ്പില്‍ പരിഭ്രാന്തരായി ഓടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി

ആളില്ലാത്ത വീടിന്റെ പൂട്ട് പൊളിച്ച് മുറിക്കുള്ളിൽ തീയിട്ട് അജ്ഞാതർ; പരാതിയില്ലെന്ന് വീട്ടുടമ, അന്വേഷണം

വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍

കണ്ണൂരിലെ കള്ളനോട്ട് കേസിൽ ഡ്രൈവിങ് സ്കൂൾ അധ്യാപിക അറസ്റ്റിൽ; അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി; ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം