ദേശീയം

കോവിഡ് മുക്തരായവർക്ക് ഡെൽറ്റ വകഭേദത്തെ ചെറുക്കാൻ ഒരു ഡോസ് വാക്സിൻ മതി; ഐസിഎംആറിന്റെ പഠന റിപ്പോർട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോവിഡ് മുക്തരായവർക്ക് ഒരു ഡോസ് വാക്‌സിനിലൂടെ ഡെൽറ്റാ വകഭേദത്തെ ചെറുക്കാൻ സാധിക്കുമെന്ന് ഐസിഎംആർ.  ഡെൽറ്റാ വകഭേദത്തെ പ്രതിരോധിക്കുന്നതിൽ രണ്ട് ഡോസ് വാക്‌സിനെടുത്തവരേക്കാൾ ശേഷി കോവിഡ് ഭേദമായി, വാക്‌സിന്റെ ഒരു ഡോസ് മാത്രം സ്വീകരിച്ചവർക്കുണ്ടെന്നാണ് ഐസിഎംആറിന്റെ പുതിയ പഠനം.

‘ഓഫ് ഡെൽറ്റാ വേരിയന്റ് വിത്ത് സേറ ഓഫ് കൊവിഷീൽഡ് വാക്‌സിൻസ് ആന്റ് കൊവിഡ് റിക്കവേർഡ് വാക്‌സിനേറ്റഡ് ഇൻഡിവിജ്വൽസ്’ ന്യൂട്രലൈസേഷൻഎന്ന പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഐസിഎംആർ, പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ന്യൂറോ സർജറി, കമാൻഡ് ഹോസ്പിറ്റൽ, ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളജ് പൂനെ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. 

ഒരു ഡോസ് വാക്‌സിനെടുത്തവര്‍, രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍, കോവിഡ് മുക്തരായതിന് ശേഷം ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍, കോവിഡ് മുക്തരായതിന് ശേഷം രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ എന്നിങ്ങനെ തിരിച്ചാണ് ഡെല്‍റ്റാ വകഭേദത്തിന് എതിരായ ഇമ്യൂണിറ്റി ആരിലാണ് കൂടുതലെന്ന് പഠനം നടത്തിയത്. 

കോവിഡ് ഭേദമായതിന് ശേഷം ഒരു ഡോസോ രണ്ട് ഡോസ് വാക്‌സിനോ സ്വീകരിച്ചവരിലാണ് ഡെല്‍റ്റാ വകഭേദത്തെ ചെറുക്കാന്‍ കൂടുതല്‍ സാധ്യതയെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് ബാധിതരാവാതെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരേക്കാള്‍ ഇവിടെ കൂടുതല്‍ സുരക്ഷിതര്‍ കോവിഡ് ഭേദമായതിന് ശേഷം വാക്‌സിന്‍ സ്വീകരിച്ചവരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി