ദേശീയം

111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്ക്, ഇന്നലെ രോ​ഗികൾ 35,000ൽ താഴെ; ചികിത്സയിലുള്ളവർ നാലരലക്ഷത്തിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. ഇന്നലെ 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്കാണ് രേഖപ്പെടുത്തിയത്. 34,703 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ള രോ​ഗികളുടെ എണ്ണം 4,64,357 ആയി താഴ്ന്നതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 97.17ശതമാനമാണ് രോ​ഗമുക്തി നിരക്ക്.

കോവിഡ് മൂന്നാം തരം​ഗം അടുത്ത മാസം സംഭവിച്ചേക്കാമെന്നാണ് എസ്ബിഐയുടെ റിപ്പോർട്ട് പ്രവചിക്കുന്നത്.സെപ്റ്റംബറിൽ ഇത് മൂർധന്യത്തിൽ എത്തിയേക്കും.അതിനാൽ ജാ​ഗ്രത തുടരണമെന്നും റിപ്പോർട്ടിൽ പറയുന്നു.ഒക്ടോബറിൽ കോവിഡ് കേസുകൾ മൂർധന്യത്തിൽ എത്തിയേക്കുമെന്നാണ് വിദ​ഗ്ധ സമിതിയം​ഗം കഴിഞ്ഞ ദിവസം പ്രവചിച്ചത്.കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ചില്ലെങ്കിൽ ഇത് സംഭവിച്ചേക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കാര്യമായി കുറഞ്ഞിട്ടില്ല.കേരളത്തിൽ പത്തുശതമാനത്തിന് മുകളിലാണ് രോ​ഗസ്ഥിരീകരണ നിരക്ക്. പ്രതിദിനം പതിനായിരത്തിന് മുകളിൽ രോ​ഗികളാണ് ചികിത്സ തേടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ