ദേശീയം

കുട്ടികളുടെ വാക്‌സിന്‍ സെപ്റ്റംബറില്‍; പ്രതീക്ഷ പ്രകടിപ്പിച്ച് വിദഗ്ധ സമിതി ചെയര്‍മാന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡിലയുടെ കുട്ടികളുടെ കോവിഡ് വാക്‌സിന്‍ സെപ്റ്റംബര്‍ അവസാനത്തോടെ വിതരണത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ. 12 മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഇടയില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ റിപ്പോര്‍ട്ട് അടുത്തമാസമോ സെപ്റ്റംബര്‍ ആദ്യമോ സര്‍ക്കാരിന് ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ അവസാനത്തോടെ കുട്ടികളുടെ വാക്‌സിന്‍ വിതരണത്തിന് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എന്‍ കെ അറോറ അറിയിച്ചു.

ഭാരത് ബയോടെക്ക് വികസിപ്പിച്ച കുട്ടികള്‍ക്കുള്ള കോവാക്‌സിന്‍ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ അവസാനത്തോടെ ഇതിന്റെ വിവരങ്ങള്‍ ലഭ്യമാകും. രണ്ടു മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് ന്ല്‍കാവുന്ന വാക്‌സിനാണ് വികസിപ്പിച്ചത്. ജനുവരി- ഫെബ്രുവരി മാസങ്ങളില്‍ കുട്ടികള്‍ക്കുള്ള കോവാക്‌സിന്‍ വാക്‌സിന്‍ വിതരണത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും എന്‍ കെ അറോറ പറഞ്ഞു.

കുട്ടികള്‍ക്ക് വേണ്ടി വികസിപ്പിച്ച കോവാക്‌സിന്‍ വാക്‌സിന് മുന്‍പ് സൈഡ് കാഡിലയുടെ വാക്‌സിന്‍ വിതരണത്തിന് എത്തിയേക്കും. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്. സ്‌കൂള്‍ തുറക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് വേഗത്തില്‍ വാക്‌സിന്‍ എത്തിക്കുന്നതിനുള്ള നടപടികളാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു