ദേശീയം

'പ്രശ്‌നങ്ങളില്ലെങ്കില്‍ എങ്ങനെ സന്തോഷിക്കും'; പെട്രോള്‍ വില വര്‍ധനവില്‍ വിചിത്രവാദവുമായി മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ദിനംപ്രതി പെട്രോള്‍-ഡീസല്‍ വില ഉയരുന്നതിനെ ന്യായീകരിച്ച് മധ്യപ്രദേശ് മന്ത്രി. പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോഴെ നമുക്ക് സന്തോഷം ആസ്വദിക്കാന്‍ കഴിയുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ധനവിലവര്‍ധനവിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഓം പ്രകാശ് സക്ലേച്ച.

പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ നമുക്ക് സന്തോഷം ആസ്വദിക്കാന്‍ കഴിയില്ല. അതുകൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോഴെ സന്തോഷം നമുക്ക് മനസിലാക്കാന്‍ കഴിയുകയുള്ളു. പ്രധാനമന്ത്രി ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മാധ്യമങ്ങള്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഒരു പഴയ പാര്‍ട്ടി പോളിയോ വാക്‌സിന്‍ എടുക്കാന്‍ 40 വര്‍ഷത്തോളം എടുത്തുവെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ കോവിഡ് വാക്‌സിന്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ലഭ്യമാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ പേര് പറയാതെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് നൂറ് രൂപ കടന്നിരുന്നു. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ മെട്രോ സിറ്റികളില്‍ ഏറ്റവും കൂടുതല്‍  ഇന്ധന വില  മുംബൈയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം

ഉയർന്ന രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം