ദേശീയം

രവി ശങ്കർ പ്രസാദും പ്രകാശ് ജാവഡേക്കറും നിർണായക സ്ഥാനങ്ങളിലേക്ക്; പ്രഖ്യാപനം ഉടൻ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രിമാരായ രവി ശങ്കർ പ്രസാദിനും പ്രകാശ് ജാവഡേക്കറിനും ഉചിതമായ പ​ദവികൾ നൽകാൻ ബിജെപി നേതൃത്വം ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇതുസബന്ധിച്ച് പാർട്ടി അധ്യക്ഷൻ ജെപി നഡ്ഡ വൈകാതെ പ്രഖ്യാപനം നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഇരുവർക്കും പാർട്ടിയിൽ ഉന്നത പദവികൾ നൽകുമെന്നാണ് സൂചന. ജൂലായ് ഏഴിനു നടന്ന കേന്ദ്ര മന്ത്രിസഭാ വിപുലീകരണത്തിനു മുമ്പായി ഈ മന്ത്രിമാർ രാജിവച്ചിരുന്നു. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി പദവിയോ വൈസ് പ്രസിഡന്റ് സ്ഥാനമോ ആയിരിക്കും ഇവർക്കും നൽകുകയെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ഇരുവർക്കും സുപ്രധാന പദവികൾ നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. 

ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ഞായറാഴ്ച വൈകീട്ട് മൂന്നിന് നഡ്ഡയുടെ നേതൃത്വത്തിൽ ദേശീയ സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ അടക്കമുള്ളവ യോഗം ചർച്ച ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി