ദേശീയം

പനി ബാധിച്ച പിഞ്ചുകുഞ്ഞിനെ ഭര്‍ത്താവ് ആശുപത്രിയില്‍ കൊണ്ടുപോയില്ല, തര്‍ക്കം; 11 മാസം പ്രായമുള്ള കുട്ടിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  രാജ്യതലസ്ഥാനത്ത് 11 മാസം പ്രായമുള്ള ആണ്‍ കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു. ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെയും ഫോണ്‍ വിശദാംശങ്ങളുടെയും സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് കുട്ടിയുടെ മരണത്തിന് പിന്നില്‍ അമ്മയാണെന്ന് പൊലീസ് കണ്ടെത്തിയത്.

ഫത്തേപൂര്‍ ബേരി ഏരിയയിലാണ് സംഭവം. തുടക്കത്തില്‍ കുട്ടിയുടെ മരണത്തില്‍ മാതാപിതാക്കള്‍ പരസ്പരം കുറ്റപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ആരാണ് കുട്ടിയെ കൊന്നതെന്ന് സ്ഥിരീകരിച്ചത്.ഗ്രാമത്തിലെ സിസിടിവി ദൃശ്യങ്ങളുടെയും ഫോണ്‍ വിശദാംശങ്ങളുടെയും സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. അമ്മയാണ് കുഞ്ഞിനെ കൊന്നതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. പനി ബാധിച്ച കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനെ ചൊല്ലിയാണ് തര്‍ക്കം ഉണ്ടായത്. ഭര്‍ത്താവ് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറാവാതിരുന്നതോടെ, കുപിതയായ യുവതി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയെ അറസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ