ദേശീയം

വൈറസ് വകഭേദങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത് : കേന്ദ്രസർക്കാർ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോവിഡ് വൈറസ് വകഭേദങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് കേന്ദ്രസർക്കാർ. കോവിഡിനെതിരായ പോരാട്ടത്തിൽ പ്രധാനപ്പെട്ട നാലുകാര്യങ്ങൾ പാലിക്കുകയാണ് വേണ്ടതെന്നും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് ട്വിറ്ററിൽ കുറിച്ചു. 

പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ എ, ബി, സി, ഡി, എന്നീ നാലുകാര്യങ്ങൾ കൃത്യമായി പാലിക്കുക. എ എന്നാൽ അഡ്‍വൈസ് (ഉപദേശം), ബി എന്നാൽ ബിലീവ് (വിശ്വാസം), സി എന്നാൽ ക്രോസ്ചെക്ക് (പരിശോധിക്കുക), ഡി എന്നാൽ ഡു നോട്ട് ഫിയർ (ഭയം പ്രചരിപ്പിക്കരുത്).' ഐ ബി മന്ത്രാലയം വ്യക്തമാക്കി. 

കഴിഞ്ഞ ഡിസംബറിലാണ് ഡെൽറ്റ വകഭേദം ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടത്. 'വളരെ മോശപ്പെട്ട വകഭേദം' എന്നാണ് ഡെൽറ്റ വകഭേദത്തെ യുഎസ് ഉന്നത ഉപദേഷ്ടാവ് ഡോ. അന്തോണി ഫൗസി വിശേഷിപ്പിച്ചത്. എത്രയും പെട്ടെന്ന് ജനങ്ങൾ കോവിഡ് വാക്സീൻ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്