ദേശീയം

കടം വാങ്ങിയ ഒരു ലക്ഷം രൂപ തിരികെ ചോദിച്ചു, വയോധികയെ കഴുത്തുഞെരിച്ച് കൊന്നു; മൃതദേഹം കഷ്ണങ്ങളാക്കി കനാലില്‍ വലിച്ചെറിഞ്ഞു, ദമ്പതികള്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വയോധികയെ കൊലപ്പെടുത്തി മൃതദേഹം കനാലില്‍ എറിഞ്ഞ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. വായ്പയായി എടുത്ത ഒരു ലക്ഷം രൂപ തിരികെ നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് ദമ്പതികള്‍ വയോധികയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു.

ഡല്‍ഹിയിലെ നജാഫ്ഗഡ് മേഖലയിലാണ് സംഭവം. അനില്‍ ആര്യ, ഭാര്യ തനു എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. വയോധികയുടെ മൃതദേഹം കഷ്ണങ്ങളാക്കിയ ശേഷമാണ് ഇരുവരും കനാലില്‍ തള്ളിയതെന്നും പൊലീസ് പറയുന്നു.

കനാലില്‍ നിന്ന് 75കാരിയുടെ മൃതദേഹം കണ്ടെടുത്തു. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിലെ ജീവനക്കാരനാണ് അനില്‍ ആര്യ. 75കാരിയില്‍ നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാന്‍ വയോധിക നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു. വയോധികയുടെ അയല്‍വാസികളാണ് ദമ്പതികള്‍. 75കാരി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് കൃത്യം നിര്‍വഹിച്ചത്. വയോധികയെ ഇരുവരും ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു