ദേശീയം

സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം, ജിഎസ്ടി നഷ്ടപരിഹാരമായി 75,000 കോടി രൂപ; കേരളത്തിന് 4122 കോടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം. ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് 75,000 കോടി രൂപ അനുവദിച്ചു. കേരളത്തിന് 4122 കോടി രൂപ ലഭിക്കും.

നികുതി പിരിവില്‍ നിന്ന് സാധാരണയായി സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന ജിഎസ്ടി നഷ്ടപരിഹാരത്തിന് പുറമേയാണിത്. രണ്ടുമാസം കൂടുമ്പോഴാണ് ജിഎസ്ടി നഷ്ടപരിഹാരം പതിവായി അനുവദിക്കുന്നത്. ജിഎസ്ടി നഷ്ടപരിഹാരം അടിയന്തരമായി നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന് ധനമന്ത്രി കെ എന്‍  ബാലഗോപാല്‍ അറിയിച്ചിരുന്നു. ജിഎസ്ടി നഷ്ടപരിഹാരമായി 4500 കോടി രൂപ കിട്ടാനുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കാമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചതായി ബാലഗോപാല്‍ പറഞ്ഞു. 

നഷ്ടപരിഹാര കാലാവധി അഞ്ച് വര്‍ഷം കൂടി നീട്ടണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം ജിഎസ്ടി കൗണ്‍സലില്‍ ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്ര ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്തിന് കടമെടുക്കാനുള്ള പരിധി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

ബാങ്ക് വായ്പകളുടെ മൊറട്ടോറിയം നിലനിര്‍ത്തണം. ചെറുകിടവ്യവസായികളെ വായ്പ തിരിച്ചടവിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നത് നിയമപരമായി നേരിടും. പരമ്പരാഗത വ്യവസായങ്ങളില്‍ തൊഴില്‍ വര്‍ധിപ്പിക്കാന്‍ പദ്ധതി പ്രഖ്യാപിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം പരിശോധിക്കാമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു