ദേശീയം

വീട് മാറിയത് പറഞ്ഞില്ല, കാമുകിക്ക് ക്രൂരമര്‍ദ്ദനം; പിന്നാലെ സ്‌കൂട്ടര്‍ കത്തിച്ചു, പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് 

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ തന്നെ അവഗണിച്ചതില്‍ രോഷാകുലനായ പൊലീസ് ഉദ്യോഗസ്ഥന്‍ കാമുകിയെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി. അരിശം തീരാതെ സ്ത്രീയുടെ സ്‌കൂട്ടര്‍ കത്തിച്ചതായും പരാതിയില്‍ പറയുന്നു.

കോയമ്പത്തൂര്‍ സിംഗനല്ലൂരിലാണ് സംഭവം. സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ പാര്‍ഥിപനെതിരെയാണ് പരാതി. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുന്ന ബന്ധുവായ സ്ത്രീയുമായി 57കാരന്‍ അടുപ്പത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വരദരാജപുരത്ത് മകനൊപ്പം കഴിയുകയായിരുന്നു സ്ത്രീ.

രണ്ടാഴ്ച മുന്‍പ് സ്ത്രീ വീട് മാറി. ഇക്കാര്യം പാര്‍ഥിപനെ അറിയിച്ചിരുന്നില്ല. കൂടാതെ 57കാരനെ അവഗണിക്കാനും തുടങ്ങി. വ്യാഴാഴ്ച രാവിലെ പൊലീസ് യൂണിഫോമില്‍ വീട്ടിലെത്തിയ പാര്‍ഥിപന്‍ തന്നെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായാണ് പരാതി. അരിശം മാറാതെ പിറ്റേന്ന് സബ് ഇന്‍സ്‌പെക്ടര്‍ തന്റെ സ്‌കൂട്ടര്‍ കത്തിച്ചതായും പരാതിയില്‍ പറയുന്നു.

സംഭവം മുഴുവനും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് സ്ത്രീ പൊലീസ് സ്റ്റേഷനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു. പാര്‍ഥിപനെതിരെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തതായി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി