ദേശീയം

കുന്നിടിഞ്ഞ് വീടിന് മുകളിൽ വീണു; താനെയിൽ ഒരു കുടുംബത്തിലെ അ‍ഞ്ച് പേർ മരിച്ചു; ദാരുണം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്രയിലെ താനെയിൽ കുന്നിടിഞ്ഞു വീണ് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. നാല് വീടുകൾ തകരുകയും ചെയ്തു. മുബൈയിലെ കൽവയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.  

കനത്ത മഴയെ തുടർന്ന് ഖോലൈങ്കാർ കുന്നിൽ നിന്ന് വീടുകൾക്ക് മുകളിലേക്ക് മണ്ണും കല്ലും ഇടിഞ്ഞു വീഴുകയായിരുന്നു. രക്ഷാപ്രവർത്തകർ നടത്തിയ തെരച്ചിലിലാണ് അഞ്ച് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. സുദം പി യാദവ്, ഭാര്യ വിധാവതി ദേവി, മക്കളായ രവി കിഷൻ, സിമ്രാൻ, സന്ധ്യ എന്നിവരാണ് മരിച്ചത്. 

അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ മൂന്ന് പേരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. പരിക്കേറ്റ മൂന്നുപേർ കൽവയിലെ ഛത്രപതി ശിവജി ആശുപത്രിയിൽ ചികിത്സയിലാണ്. അപകട സാധ്യത നിലനിൽക്കുന്നതിനാൽ 150 കുടുംബങ്ങളെ പ്രദേശത്ത് നിന്നു മാറ്റി പാർപ്പിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം