ദേശീയം

ഉറങ്ങിക്കിടക്കുന്നതിനിടെ ചുവരിടിഞ്ഞ് വീണ് മൂന്ന് പേര്‍ മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇ റോഡില്‍ കെട്ടിടത്തിന്റെ ചുവരിടിഞ്ഞ്  വീണ് മൂന്ന് പേര്‍ മരിച്ചു. അന്തിയൂര്‍ ജില്ലയിലെ കാര്‍ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

മരിച്ചവര്‍ മൂന്ന് പേരും ബാര്‍ഗുല്‍ ഹില്‍സിലുള്ളവരാണ്. ഇവര്‍ ആഴ്ച ചന്തയില്‍ കച്ചവടം നടത്താനായി സമീപപ്രദേശത്തുനിന്നും എത്തിയവരായിരുന്നു. രണ്ട് മാസത്തോളം അടച്ചിട്ടിരുന്ന ചന്ത ഇന്ന് രാവിലെ ആറ് മണി മുതലാണ് പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയത്. ഞായറാഴ്ച വൈകുന്നേരം അന്തിയൂരിലെത്തിയ ഇവര്‍ രാത്രി ഇലക്ട്രിക്ക് ഷോപ്പിന് സമീപം കിടന്നുറങ്ങുകയായിരന്നു. പുലര്‍ച്ചെ ഒരുമണിയോടെയാണ് കെട്ടിടം തകര്‍ന്നുവീണ് അപകടമുണ്ടായത്.

മഹാദേവന്‍, ചിന്നപയ്യന്‍, ചിത്തന്‍ എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കെട്ടിട ഉടമയെ പൊലീസ് ചോദ്യം ചെയ്തു.

വാരാന്ത്യചന്തയ്ക്ക് തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ എട്ടുമണി വരെ അനുമതി നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. ലോക്ക്ഡൗണിനെതുടര്‍ന്ന് രണ്ട് മാസമായി വാരാന്ത്യ ചന്തകള്‍ അടച്ചിട്ടതായിരുന്നു. ചന്തയ്ക്ക് അനുമതി നല്‍കിയതോടെ നിരവധി പ്രദേശങ്ങളില്‍ നിന്ന് വില്‍പ്പനയ്ക്കായി ആളുകള്‍ എത്തിയിരുന്നതായും പൊലീസ് പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''