ദേശീയം

50ല്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടരുത്; ബക്രീദിന് പൊതുസ്ഥലങ്ങളില്‍ മൃഗബലി പാടില്ല; യുപി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബക്രീദിനോടനുബന്ധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആഘോഷത്തിന്റെ ഭാഗമായി 50ലധികം ആളുകള്‍ ഒത്തുകുടുന്നത് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുസ്ഥലങ്ങളില്‍ മൃഗബലി പാടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കോവിഡ് സ്ഥിതിഗതികള്‍ വിലിയിരുത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഉത്സവും കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു

ബക്രീദിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരിടത്തും 50ലധികം പേര്‍ ഒത്തുചേരാന്‍ പാടില്ല. പശുവിനെയോ ഒട്ടകത്തിനെയോ, കശാപ്പ് ചെയ്യുന്നത് നിരോധിക്കപ്പെട്ട മറ്റ് ഏതെങ്കിലും മൃഗങ്ങളെയും ബലി നല്‍കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൃഗങ്ങളെ ബലിയര്‍പ്പിക്കാന്‍ സ്വകാര്യ സ്ഥലങ്ങളില്‍ മാത്രമെ അനുവദിക്കാവൂ. ശുചിത്വം ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി