ദേശീയം

രാജ്യത്തെ 67 ശതമാനം ജനങ്ങളിലും കോവിഡിനെതിരെ ആന്റിബോഡി; പ്രതീക്ഷ നല്‍കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യയുടെ മൂന്നില്‍ രണ്ടിലും ശരീരത്തില്‍ കോവിഡിനെതിരെ ആന്റിബോഡി ഉണ്ടായതായി കേന്ദ്രസര്‍ക്കാര്‍. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ കണക്കാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. 

ശരീരത്തില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ആന്റിബോഡി ഉണ്ടായോ എന്ന് കണ്ടെത്തുന്നതിന് നടത്തിയ സിറോ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്. എന്നാല്‍ 40 കോടി ജനങ്ങള്‍ കോവിഡ് ബാധയെ ജാഗ്രതയോടെ കാണണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാരണം ഇവരെ ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ല. അതിനാല്‍ കോവിഡ് ബാധ വരാതിരിക്കാന്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നാലാമത്തെ ദേശീയ സിറോ സര്‍വ്വേ റിപ്പോര്‍ട്ട് പ്രതീക്ഷ നല്‍കുന്നതാണ്. 45 -60 പ്രായപരിധിയിലുളളവരിലാണ് ഏറ്റവുമധികം പേര്‍ക്ക് ആന്റിബോഡി ഉണ്ടായത്. 77.6 ശതമാനം. എന്നാല്‍ ഇതിന്റെ പേരില്‍ കോവിഡിനെ ലാഘവത്തോടെ കാണരുത്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ബല്‍റാം ഭാര്‍ഗ മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി