ദേശീയം

കാര്‍ വാങ്ങി നിമിഷങ്ങള്‍ക്കകം അപകടം, ഒന്നാം നിലയില്‍ നിന്ന് താഴേക്ക്, തലകുത്തനെ മറിഞ്ഞു- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്:പുതിയ കാര്‍ വാങ്ങിയ ദിവസം തന്നെ അപകടം സംഭവിക്കുക എന്നത് ആര്‍ക്കും തന്നെ ചിന്തിക്കാന്‍ സാധിക്കുന്നതല്ല. ഹൈദരാബാദില്‍ നടന്ന അത്തരത്തിലുള്ള ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. 

ഹൈദരാബാദിലുള്ള കാര്‍ ഉടമ ടാറ്റ ടിയാഗോ സ്വന്തമാക്കി ഷോറൂമില്‍ നിന്നു ഇറക്കിയപ്പോള്‍ തന്നെ അപകടം സംഭവിക്കുകയായിരുന്നു. ഷോറൂമിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ഇറക്കാനുള്ള റാമ്പിലേക്ക് കയറ്റുന്നതിന് മുമ്പ് സെയില്‍സ് എക്‌സിക്യൂട്ടീവ് കാര്യങ്ങള്‍ ഉടമയ്ക്ക് വിശദീകരിക്കുമ്പോഴാണ് അപകടം നടന്നത്. വാഹനം സ്റ്റാര്‍ട്ട് ചെയ്ത് ഉടമ ആക്‌സിലേറ്റര്‍ ചവിട്ടുകയായിരുന്നു എന്നാണ് ഡീലര്‍ഷിപ്പ് അധികൃതര്‍ പറയുന്നത്. പെട്ടെന്ന് മുന്നോട്ട് പോയ കാര്‍ ഒന്നാം നിലയില്‍ നിന്ന് താഴെ പാര്‍ക്ക് ചെയ്തിരുന്ന ഫോക്‌സ്‌വാഗന്‍ പോളോയുടെ മുകളിലേക്ക് പതിച്ചു.

അപകടത്തില്‍ ടിയാഗോ ഉടമയ്ക്കും ഷോറൂമിന്റെ പുറത്തുണ്ടായിരുന്ന ഒരാള്‍ക്കും പരിക്കേറ്റു. താഴേ പാര്‍ക്ക് ചെയ്തിരുന്ന പോളോയില്‍ ആളുകളാരും ഇല്ലാതിരുന്നതുകൊണ്ട് വന്‍ അപകടം ഒഴിവായി. തലകുത്തനെ മറിഞ്ഞ കാറില്‍ ഉടമ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

കടപ്പാട്: ToliveluguTV

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി