ദേശീയം

കനത്തമഴയില്‍ റോഡില്‍ അഗാധ ഗര്‍ത്തം, ഓടുന്ന കാര്‍ കുഴിയിലേക്ക്, പൊലീസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു - വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കനത്തമഴയെ തുടര്‍ന്ന് റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ വീണ കാറില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒന്നിലധികം അടി താഴ്ചയുള്ള കുഴിയാണ് റോഡിന് മധ്യേ രൂപപ്പെട്ടത്.

ഡല്‍ഹി ദ്വാരകയിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കനത്തമഴയാണ് അനുഭവപ്പെട്ടത്. റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. അതിനിടെയാണ് വൈറ്റ് എസ് യുവി കാറില്‍ വന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അപകടത്തില്‍പ്പെട്ടത്. റോഡിന്റെ മധ്യത്തില്‍ രൂപപ്പെട്ട ഗര്‍ത്തിലാണ് കാര്‍ വീണത്. കാറിന്റെ ബോണറ്റ് ഉള്‍പ്പെടുന്ന മുന്‍ഭാഗമാണ് ആദ്യം കുഴിയിലേക്ക് വീണത്. ഉടന്‍ തന്നെ കാറില്‍ നിന്ന് പുറത്ത് കടന്ന പൊലീസ് കോണ്‍സ്റ്റബിള്‍ അശ്വിനി പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് ഉയര്‍ത്തി.

ഗര്‍ത്തം രൂപപ്പെട്ട ഭാഗത്തിന് ചുറ്റും കല്ലുകള്‍ കൂട്ടിവച്ച് അപകട സൂചന നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 70 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ഗുരുഗ്രാമില്‍ 40 മില്ലിമീറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും