ദേശീയം

തമിഴ്‌നാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ രണ്ടു തവണ വിവാഹം കഴിപ്പിച്ചു, 17കാരി പൊലീസ് സ്റ്റേഷനില്‍; അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ രണ്ടു തവണ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. 17കാരിയായ പെണ്‍കുട്ടി മാതാപിതാക്കളില്‍ നിന്ന് സംരക്ഷണം തേടി പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഈറോഡ് ജില്ലയിലാണ് സംഭവം. 21കാരനായ അജിത്തിനൊപ്പമാണ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. തിങ്കളാഴ്ച ഇരുവരും ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചു. മാതാപിതാക്കളില്‍ നിന്ന് സംരക്ഷണം തേടിയാണ് ഇരുവരും പൊലീസ് സ്റ്റേഷനില്‍ എത്തിയത്. മാതാപിതാക്കളില്‍ നിന്ന് ഭീഷണി നിലനില്‍ക്കുന്നതായി ഇരുവരും പരാതിപ്പെട്ടതായി പൊലീസ് പറയുന്നു.

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. പെണ്‍കുട്ടി ഇതിന് മുന്‍പും വിവാഹം കഴിച്ചതായി കണ്ടെത്തി. ജനുവരിയില്‍ 34 വയസുകാരനെ കൊണ്ടാണ് വിവാഹം കഴിപ്പിച്ചത്. കൂടുതല്‍ പഠിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി ഈ കല്യാണത്തെ എതിര്‍ത്തിരുന്നു. പഠിക്കാന്‍ അനുവദിക്കാമെന്ന 34 വയസുകാരനായ കാമരാജും കുടുംബാംഗങ്ങളും പെണ്‍കുട്ടിക്ക് ഉറപ്പുനല്‍കിയതായി പൊലീസ് പറയുന്നു.

തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അജിത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണ് എന്ന് തിരിച്ചറിഞ്ഞത്. ശനിയാഴ്ച ഭവാനി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്. കാമരാജിന്റെ ഗ്രാമത്തിലേക്ക് പോകുന്ന വഴിയാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്. കേസില്‍ കാമരാജിനെയും കാമരാജിന്റെയും പെണ്‍കുട്ടിയുടെയും കുടുംബാംഗങ്ങളെയും അജിത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്ന കുറ്റവും അജിത്തിന് മേല്‍ ചുമത്തിയിട്ടുണ്ട്. കൂടാതെ അജിത്തിനെതിരെയും കാമരാജിനെതിരെയും പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍