ദേശീയം

ഇതിലും മികച്ച മറ്റെന്തു തുടക്കമാണ് വേണ്ടത്? എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനം; ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിയ ഭാരോദ്വോഹന താരം മീരാബായി ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാനുവിന്റെ നേട്ടം ഓരോ ഇന്ത്യക്കാരനും പ്രചോദനമെന്ന് മോദി പറഞ്ഞു.

ഇതിലും സന്തോഷമുള്ള മറ്റെന്തു തുടക്കമാണ് നമുക്ക് ആഗ്രഹിക്കാനാവുകയെന്ന് മോദി ട്വീറ്റ് ചെയ്തു. മീരാബായി ചാനുവിനെ അഭിനന്ദിക്കുന്നു. എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാവുന്ന ട്ടേമാണിത്- മോദി പറഞ്ഞു.

ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ രണ്ടാം ശ്രമത്തില്‍ 115കിലോ എടുത്തുയര്‍ത്തിയതോടെയാണ് മീരാബായി ചാനു വെള്ളി മെഡല്‍ ഉറപ്പിച്ചത്.നേരത്തെ ഭാരദ്വേഹനത്തില്‍ കര്‍ണം മല്ലേശ്വരിയിലൂടെയാണ് ഇന്ത്യ മെഡല്‍ നേടിയത്. 2000ല്‍ സിഡ്‌നി ഒളിംപിക്‌സിലായിരുന്നു ഇത്.സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും 110, 130 കിലോ ഉയര്‍ത്തിയാണ് കര്‍ണം മല്ലേശ്വരി 2000ല്‍ സിഡ്‌നിയില്‍ വെങ്കലം നേടിയത്.

സ്‌നാച്ചില്‍ 84കിലോ ഉയര്‍ത്തി മീരാബായി ചാനു. രണ്ടാം ശ്രമത്തില്‍ 87കിലോ ഉയര്‍ത്തിയതോടെ മീരാഭായി മെഡല്‍ പ്രതീക്ഷ നല്‍കിയിരുന്നു. കരിയറിലെ തന്റെ മികച്ച പ്രകടനത്തിനൊപ്പമെത്തി മീരബായി ചാനു ഇവിടെ.

എന്നാല്‍ മുന്നാം ശ്രമത്തില്‍ 89 കിലോഗ്രാമത്തില്‍ മീരാബായി ചാനുവിന് പിഴച്ചു.സ്‌നാച്ചിന് ശേഷം രണ്ടാം സ്ഥാനത്തായിരുന്നു മീരാബായി ചാനു.

ക്ലിന്റ് ആന്‍ഡ് ജെര്‍ക്കില്‍ 110 കിലോ ഉയര്‍ത്തിയാല്‍ മെഡല്‍ ഉറപ്പിക്കാം എന്ന നിലയിലായിരുന്നു മീരാബായി ചാനു.ഇവിടെ ആദ്യ ശ്രമത്തില്‍ 110 കിലോയില്‍ മീരാബായി ചാനു മികവ് കാണിച്ചപ്പോള്‍ ഇന്ത്യ മെഡല്‍ ഉറപ്പിച്ചു.
92 കിലോഗ്രാം ഉയര്‍ത്തി ചൈനയുടെ ഹോ സുഹ്യൂ ഒളിംപിക്‌സ് റെക്കോര്‍ഡ് സൃഷ്ടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?