ദേശീയം

മഹാരാഷ്ട്രയില്‍ പ്രളയത്തിന്റെ ദുരിതത്തിനിടെ ഭീഷണിയായി മുതലയും- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 40 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് ജൂലൈ മാസത്തില്‍ മഹാരാഷ്ട്രയില്‍ പെയ്തിറങ്ങിയത്. കൊങ്കണ്‍മേഖലയിലാണ് ഏറ്റവുമധികം നാശം വിതച്ചത്. റായ്ഗഡ്, ചിപ്ലൂണ്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിരവധി ഗ്രാമങ്ങളാണ് ഒറ്റപ്പെട്ടത്.ഇന്ന് വൈകീട്ടോടെ മഹാരാഷ്ട്രയില്‍ മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഇപ്പോള്‍ സാംഗ്ലി ജില്ലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാകുന്നത്. കൃഷ്ണ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുതല റോഡിലേക്ക് കയറി വന്നതാണ് ദൃശ്യങ്ങളിലുള്ളത്. കനത്തമഴയെ തുടര്‍ന്ന് കൃഷ്ണ നദി അപകടകരമായ നിലയിലാണ് ഒഴുകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു