ദേശീയം

കോളജുകള്‍ നാളെ മുതല്‍ തുറക്കും; വാക്‌സിന്‍ നിര്‍ബന്ധമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ നാളെ മുതല്‍ കോളജുകള്‍ തുറക്കും. ഡിഗ്രി, പിജി ക്ലാസുകള്‍, സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളാണ് തുറക്കുക. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കൂ. മൂന്ന് മാസത്തിന് ശേഷമാണ് കോളജുകള്‍ തുറക്കാനുള്ള തീരുമാനം.

വിദ്യാര്‍ഥികള്‍ ക്ലാസിലെത്തണമെന്ന് നിര്‍ബന്ധമില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. കോളജ് വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഏഴിനകം വാക്‌സിന്‍ നല്‍കണമെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായണന്‍ പറഞ്ഞിരുന്നു.

ഡിഗ്രി - പിജി വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന്‍ െ്രെഡവ് ജൂണ്‍ 28 ന് ആരംഭിച്ചതായി ഡെപ്യൂട്ടി മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യ ദിവസം തന്നെ 94,000 കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ എടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി