ദേശീയം

ഹൈവേയില്‍ ചീറിപ്പാഞ്ഞ കാര്‍ ഇടിച്ചിട്ടു; ബൈക്ക് യാത്രികര്‍ തെറിച്ചുവീണു; നടുക്കുന്ന വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ദേശീയപാതയില്‍ അതിവേഗത്തില്‍ സഞ്ചരിച്ച കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തില്‍ ബൈക്ക് യാത്രികര്‍ക്ക് സാരമായി പരിക്കേറ്റു. സേലം - കോയമ്പത്തൂര്‍ ഹൈവേയിലായിരുന്നു അപകടം.

അജിത്തിനും അരുണിനുമാണ് പരിക്കേറ്റത്. കള്ളക്കുറിശ്ശിയില്‍ സ്വന്തം പ്രദേശമായ പളനിയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

അമിതവേഗത്തില്‍ വന്ന കാര്‍ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സംരക്ഷണഭിത്തിയില്‍ ഇടിച്ചുവീണ ബൈക്ക് തിരികെ റോഡിലേക്ക് പറന്നുവീഴുന്നത് വീഡിയോയില്‍ കാണാം. ബൈക്ക് പൂര്‍ണമായി തകരുകയും ചെയ്തു. പിന്നാലെ സഞ്ചരിച്ച കാറിലുള്ളവര്‍ പകര്‍ത്തിയ വീഡിയോയാണ് പുറത്തുവന്നത്.

നിലത്തുവീണ് അബോധാവസ്ഥയിലായ അജിത്തിനെയും പരിക്കേറ്റ അരുണിനെയും പിന്നാലെ വന്ന യാത്രക്കാരാണ് ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചത്. ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞതായും പ്രതിയ്‌ക്കെതിരെ കേസ് എടുത്തതായും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു