ദേശീയം

സ്‌കൂളുകള്‍ ഇന്നു തുറക്കുന്നു ; മധ്യപ്രദേശില്‍ 11, 12 ക്ലാസ് വിദ്യാര്‍ത്ഥികള്‍ ക്ലാസുകളിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെതുടര്‍ന്ന് പൂട്ടിയ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നുമുതല്‍ വീണ്ടും തുറക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍. 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇന്നുമുതല്‍ സ്‌കൂളില്‍ എത്തിതുടങ്ങാം. 50 ശതമാനം ഹാജര്‍ നിലയാണ് അനുവദിച്ചിരിക്കുന്നത്. 

9 , 10 ക്ലാസുകളിലെ കുട്ടികള്‍ക്ക് ഓഗസ്റ്റ് അഞ്ച് മുതല്‍ ആഴ്ചയിലൊരിക്കല്‍ സ്‌കൂളിലെത്തി പഠിക്കാം. 11, 12 ക്ലാസ് കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം സ്‌കൂളിലെത്താന്‍ അനുവാദമുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 

11-ാം ക്ലാസിലെ കുട്ടികള്‍ക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ക്ലാസ് അനുവദിച്ചിരിക്കുന്നത്. 12-ാം ക്ലാസുകാര്‍ക്ക് തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ സ്‌കൂളിലെത്താം. 9-ാം ക്ലാസുകാര്‍ക്ക് ശനിയാഴ്ചകളിലും 10-ാം ക്ലാസുകാര്‍ക്ക് ബുധനാഴ്ചകളിലുമാണ് സ്‌കൂളിലെത്തി പഠിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. അതേസമയം കുട്ടികള്‍ ഒത്തുകൂടുന്ന അസംബ്ലി, നീന്തല്‍ പരിശീലനം എന്നിവയ്ക്ക് നടത്താന്‍ പാടില്ലെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി