ദേശീയം

ഒന്നും രണ്ടും അല്ല, ചാടിച്ചാടി റോഡ് മുറിച്ച് കടന്നത് 3000 മാനുകള്‍; വൈറല്‍ വീഡിയോ പങ്കിട്ട് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആയിരക്കണക്കിന് വരുന്ന മാനുകള്‍ റോഡ് മുറിച്ചു കടക്കുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കിട്ട വീഡിയോ നിരവധി പേരാണ് കണ്ടത്. ഗുജാറത്തില്‍ നിന്നുള്ള വീഡിയോയാണ് അദ്ദേഹം പങ്കിട്ടത്. 

ഗുജറാത്തിലെ ഭവ്‌നഗര്‍ ദേശീയോദ്യാനത്തില്‍ നിന്നുള്ള അപൂര്‍വ വീഡിയോയാണ് മോദി പങ്കിട്ടത്. 'മികച്ചത്'- എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കിട്ടത്. 

മൂവായിരത്തോളം വരുന്ന മാന്‍ കൂട്ടം ഒരുമിച്ച് റോഡ് മുറിച്ചുകടക്കുന്നതാണ് വീഡിയോയില്‍. ഇട മുറിയാതെ അവരെ ഓടിച്ചാടി റോഡ് മുറിച്ചു കടക്കുന്ന സുന്ദര കാഴ്ചയാണ് വീഡിയോയില്‍. 

പ്രത്യേകതരത്തിലുള്ള കറുത്ത നിറമുള്ള മാനുകളായ ഇവ പ്രത്യേക സംരക്ഷണം ആവശ്യമുള്ള വന്യ മൃഗങ്ങളുടെ പട്ടികയിലാണ്. 1972ലെ നിയമം അനുസരിച്ച് ഇവയെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി