ദേശീയം

മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ പ്രവേശന, യോഗ്യതാ പരീക്ഷ;  'നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ്', അറിയേണ്ടതെല്ലാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ബിരുദാനന്തര പഠനത്തിനും ഡോക്ടറായി പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സ് ലഭിക്കുന്നതിനുമുള്ള പൊതു പ്രവേശന, യോഗ്യതാ പരീക്ഷയായ നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ് 2023ല്‍ നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. 2023 പകുതിയോടെ പരീക്ഷ നടത്താനുള്ള ശ്രമമാണ് തുടരുന്നത്. അടുത്ത വര്‍ഷം മോക്ക് പരീക്ഷ നടത്താന്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗമാണ് നാഷണല്‍ എക്‌സിറ്റ് ടെസ്റ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്. വിദ്യാര്‍ഥികളുടെ ആശങ്ക ഒഴിവാക്കാന്‍ അടുത്തവര്‍ഷം മോക്ക് ടെസ്റ്റ് നടത്താന്‍ ആലോചിക്കുന്നതായി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ യോഗത്തെ അറിയിച്ചു. പിജി മെഡിക്കല്‍ പഠനത്തിനും ഡോക്ടറായി പ്രാക്ടിസ് ചെയ്യുന്നതിനുള്ള ലൈസന്‍സിനുമാണ് പൊതു പ്രവേശന, യോഗ്യതാ പരീക്ഷയായ നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ് വിഭാവനം ചെയ്തത്. 2023 പകുതിയോടെ പരീക്ഷ നടത്തുമെന്ന്് ഉറപ്പാക്കാന്‍ വേണ്ടിയുള്ള നടപടികള്‍ മുന്നോട്ടുപോകുന്നതായി ആരോഗ്യമന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി