ദേശീയം

'ചിക്കനും മട്ടണും അല്ല, കൂടുതല്‍ ബീഫ് കഴിക്കൂ': ബിജെപി മന്ത്രി 

സമകാലിക മലയാളം ഡെസ്ക്

ഷിലോങ്: ചിക്കന്‍, മട്ടണ്‍, മീന്‍ തുടങ്ങിയവ കഴിക്കുന്നതിനേക്കാള്‍ കൂടുതലായി ആളുകള്‍ ബീഫ് കഴിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മന്ത്രി. മേഘാലയ സര്‍ക്കാരില്‍ കഴിഞ്ഞ ആഴ്ച മന്ത്രിയായി അധികാരമേറ്റ സന്‍ബോര്‍ ശുല്ലൈ ആണ് 
ബീഫ് കഴിക്കാന്‍ ആഹ്വാനം നടത്തിയിരിക്കുന്നത്. ബീഫ് കഴിക്കുന്നതിന് എതിരാണ് ബിജെപി എന്ന പൊതുധാരണ മാറ്റാനാണ് താന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

ഒരു ജനാധിപത്യ രാജ്യത്ത് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ചിക്കനും മട്ടനും മീനുമൊക്കെ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ബിഫ് കഴിക്കണമെന്ന് ഞാന്‍ ആളുകളോട് പറയും. ഇതുവഴി ബിജെപി പശു കശാപ്പ് നിരോധിക്കുമെന്ന ആളുകളുടെ ധാരണ ഇല്ലാതാക്കാന്‍ കഴിയും, മൃഗസംരക്ഷണ വകുപ്പ് മന്ത്രി സന്‍ബോര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി