ദേശീയം

കോവിഡ്: എലി ലില്ലിയുടെ ആന്റിബോഡി മരുന്ന് മിശ്രിതത്തിനും അടിയന്തര ഉപയോഗ അനുമതി, അറിയേണ്ടതെല്ലാം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കോവിഡ് ചികിത്സയില്‍ പ്രമുഖ അമേരിക്കന്‍ മരുന്ന് കമ്പനിയായ എലി ലില്ലിയുടെ ആന്റിബോഡി മരുന്ന് മിശ്രിതത്തിന് അടിയന്തര ഉപയോഗ അനുമതി.  നേരിയ രോഗലക്ഷണങ്ങളുള്ളവരുടെ ചികിത്സയ്ക്കാണ് ഇത് ഉപയോഗിക്കുക.

രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട മോണോക്ലോണല്‍ ആന്റിബോഡികളായ ബാംലാനിവിമാബും എറ്റേസേവിമാബ് എന്നിവ ചേര്‍ന്നുള്ള മരുന്ന് മിശ്രിതം കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാനാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. ആശുപത്രിയില്‍ മാത്രമേ ഈ മരുന്ന് ഉപയോഗിക്കാന്‍ പാടുള്ളൂ. മുതിര്‍ന്നവരിലുള്ള ചികിത്സയ്ക്കാണ് ഇത്  ഉപയോഗിക്കുന്നതെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.

നേരിയ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് എളുപ്പം അസുഖം ഭേദമാകാന്‍ ഇതുവഴി സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുന്നതാണ് മോണോക്ലോണല്‍ ആന്റിബോഡികള്‍. കഴിഞ്ഞ ദിവസം റോച്ചേ കമ്പനിയുടെ സമാനമായ ആന്റിബോഡി മിശ്രിതത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി