ദേശീയം

സ്പുട്‌നിക്കിന്റെ ആദ്യ ബാച്ചിന് വിതരണാനുമതി; രാജ്യത്ത് വാക്സിനേഷന്‍ വേഗത്തിലാകുമെന്ന് പ്രതീക്ഷ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ വേഗത്തിലാകുമെന്ന് പ്രതീക്ഷ നല്‍കി, റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്പുട്‌നിക്കിന്റെ ആദ്യ ബാച്ചിന് വിതരണത്തിന് അനുമതി. ഇന്ത്യയില്‍ നിര്‍മ്മിച്ച സ്പുട്‌നിക്ക് വാക്‌സിന്റെ ആദ്യ ബാച്ചിന് സെന്‍ട്രല്‍ ഡ്രഗ്‌സ് ലബറോട്ടറിയാണ് പച്ചക്കൊടി കാണിച്ചത്.

നിലവില്‍ ആറു ഇന്ത്യന്‍ കമ്പനികളാണ് സ്പുട്‌നിക് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെട്രോ ഡ്രഗ്‌സ് നിര്‍മ്മിച്ച സ്പുട്‌നിക് വാക്‌സിന്റെ ആദ്യ ബാച്ചിനാണ് വിതരണത്തിന് അനുമതി നല്‍കിയത്. ഏപ്രിലിലാണ് സ്്പുട്‌നിക് വാക്‌സിന് അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്.

ലോകത്ത് വിതരണം ചെയ്യുന്ന സ്പുട്‌നിക് വാക്‌സിന്റെ 70 ശതമാനവും ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് റഷ്യന്‍ പ്രതിനിധി അറിയിച്ചിരുന്നു. 85 കോടി ഡോസ് സ്പുട്‌നിക് വാക്്‌സിന്‍ നിര്‍മ്മിക്കാനാണ് ഇന്ത്യന്‍ കമ്പനികള്‍ തയ്യാറെടുക്കുന്നത്. അതിനിടെ, 2,10,000 ഡോസ് സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്തതായി റഷ്യ അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി