ദേശീയം

ഹോമിയോപ്പതി വ്യാജമെന്നു പറഞ്ഞാല്‍ അവര്‍ക്കും കേസിനു പൊയ്ക്കൂടേ?; രാംദേവ് കേസില്‍ ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്



ന്യൂഡല്‍ഹി: പതഞ്ജലിയുടെ കൊറോനില്‍ കിറ്റ് കോവിഡിനെ പ്രതിരോധിക്കുമെന്ന പ്രചാരണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ യോഗാ ഗുരു ബാബാ രാംദേവിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ഡല്‍ഹി മെഡിക്കല്‍ അസോസിയേഷന്റെ ഹര്‍ജിയിലാണ് നടപടി. 

അടുത്ത വാദം കേള്‍ക്കുന്ന ജൂലൈ 13വരെ രാംദേവ് പ്രകോപനപരമായ പ്രതികരണങ്ങള്‍ നടത്തരുതെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചു. 
രാംദേവിന്റെ പ്രതികരണങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ജസ്റ്റിസ് ഹരിശങ്കര്‍ നിരീക്ഷിച്ചു. ' ജനങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലേ? ഹോമിയോപ്പതി വ്യാജമാണെന്ന് ഞാന്‍ കരുതുന്നുണ്ടെങ്കില്‍, അതിനെപ്പറ്റി സംസാരിച്ചാല്‍ ഹോമിയോപ്പതി പ്രാക്ടീസ് ചെയ്യുന്നവര്‍ എനിക്കെതിരെ സ്യൂട്ട് ഫയല്‍ ചെയ്യുമോ?'-ഹരിശങ്കര്‍ ചോദിച്ചു.

കോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്യുന്നതിനെക്കാള്‍ വൈറസിന് പരിഹാരം കണ്ടെത്താന്‍ വേണ്ടി സമയം ചെലവാക്കണമെന്നും അദ്ദേഹം ഡിഎംഎയോട് ആവശ്യപ്പെട്ടു. രാംദേവിന്റെ തെറ്റായ പ്രചാരണം കാരണം ആളുകള്‍ വാക്‌സിന്‍ എടുക്കുന്നതിന് വിമുഖത കാട്ടുകയാണെന്ന് ഡിഎംഎയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് ദത്ത പറഞ്ഞു. 

അലോപ്പതി ഡോക്ടര്‍മാരെ അവഹേളിച്ചു സംസാരിച്ചു എന്ന് കാണിച്ച്, ബുധനാഴ്ച് രാംദേവിന് എതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ 1,000കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം