ദേശീയം

കോവിഡ് ചികിത്സയ്ക്ക് പ്രത്യാശ, ആന്റിബോഡി മിശ്രിതത്തിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി; രാജ്യത്ത് ആദ്യം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് ചികിത്സയ്ക്ക് വികസിപ്പിച്ചെടുത്ത ആന്റിബോഡി മിശ്രിതത്തിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് രാജ്യത്ത് ആദ്യം അനുമതി ലഭിച്ച കമ്പനിയായി പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡില മാറി. സെന്‍ട്രല്‍ ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ കീഴിലുള്ള വിദഗ്ധ സമിതിയാണ് ക്ലിനിക്കല്‍ പരീക്ഷണവുമായി മുന്നോട്ടുപോകാന്‍ കമ്പനിക്ക് അനുമതി നല്‍കിയത്.

നേരിയ രോഗലക്ഷണങ്ങളുള്ള കോവിഡ് രോഗികളുടെ ചികിത്സയ്ക്കാണ് സൈഡസ് കാഡില ആന്റിബോഡി മിശ്രിതം വികസിപ്പിച്ചെടുത്തത്. ആന്റിബോഡി മിശ്രിതത്തിന്റെ ഒന്നും രണ്ടും ഘട്ട മരുന്ന് പരീക്ഷണത്തിനാണ് കമ്പനിക്ക് അനുമതി നല്‍കിയത്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതാണ് ചികിത്സാരീതി. വെളുത്ത രക്താണുക്കളെ ക്ലോണ്‍ ചെയ്‌തെടുത്താണ് ഈ ആന്റിബോഡി മിശ്രിതം നിര്‍മ്മിക്കുന്നത്. ഇസഡ്ആര്‍സി- 3308 എന്ന പേരിലാണ് കമ്പനി മരുന്ന് നിര്‍മ്മിച്ചത്.

നിലവില്‍ അമേരിക്കന്‍ കമ്പനിയായ റോച്ചേയുടെ ആന്റിബോഡി മിശ്രിതം വിവിധ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. കാസിരിവിമാബ്, ഇംംഡേവിമാബ് എന്നി ആന്റിബോഡികള്‍ ചേര്‍ന്നതാണ് റോച്ചെയും ഉല്‍പ്പന്നം. ഒരു ഡോസിന് 59,750 രൂപയാണ് വില.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍