ദേശീയം

ബ്ലൂ ടിക്ക് തിരിച്ചെത്തി; ഉപരാഷ്ട്രപതിയുടെ സ്വകാര്യ അക്കൗണ്ടിന് വേരിഫിക്കേഷന്‍ ഉറപ്പാക്കി ട്വിറ്റര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ചു. വേരിഫിക്കേഷന്‍ നീക്കം ചെയ്ത് മണുക്കൂറുകള്‍ക്കകമാണ് നായിഡുവിന്റെ 'എംവങ്കയ്യനായിഡു' എന്ന സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടില്‍ ബ്ലൂ ടിക്ക് തിരിച്ചെത്തിയത്. 

13 ലക്ഷം ഫോളോവേഴ്‌സ് ഉള്ളതാണ് എംവങ്കയ്യനായിഡു എന്ന അക്കൗണ്ട്. ഈ അക്കൗണ്ടില്‍ കഴിഞ്ഞ ആറ് മാസമായി ട്വീറ്റുകളൊന്നും കുറിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ജൂലൈ 23നാണ് ഈ അക്കൗണ്ടി അവസാനമായി ട്വീറ്റ് കുറിച്ചത്. ഇക്കാരണത്താലാണ് അക്കൗണ്ടിന്റെ വേരിഫിക്കേഷന്‍ നഷ്ടപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടായ വിപിസെക്രട്ടറിയേറ്റിന് ബ്ലൂ ടിക്ക് നിലവിലുണ്ട്. 9.3 ലക്ഷം ഫോളോവേഴ്‌സാണ് ഈ അക്കൗണ്ടിനുള്ളത്. ട്വിറ്റര് അക്കൗണ്ടിന്റെ ആധികാരികത ഉറപ്പിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ബ്ലൂ ടിക്ക്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം