ദേശീയം

ട്വിറ്ററിനെതിരെ കേസ് എടുക്കാൻ ആലോചന; നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ട്വിറ്ററിനെതിരെ കേന്ദ്ര സർക്കാർ നിലപാട് കടുപ്പിക്കുന്നു. ഐടി നിയമപ്രകാരം പുതിയ മാനദണ്ഡങ്ങൾ അനുസരിക്കാൻ അവസാന അവസരം നൽകി ട്വിറ്ററിന് നോട്ടീസ് അയച്ചതായും എന്നാൽ ട്വിറ്റർ മന്ത്രാലയത്തിന്റെ നോട്ടീസുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു.

ട്വിറ്ററിന് എതിരെ കേസ് എടുക്കാനാണ് ആലോചനയെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ട്വിറ്ററിന് അവസാന നോട്ടീസ് ആണ് നൽകിയിരിക്കുന്നത് എന്നും ട്വിറ്ററിന്റെ നിലപാട് ദൗർഭാ​ഗ്യകരമാണെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. നോട്ടീസിന് ട്വിറ്റർ നൽകുന്ന മറുപടി ആശ്രയിച്ചായിരിക്കും തുടർ നടപടികൾ എന്ന് ട്വിറ്ററിന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. 

നോട്ടീസുകൾക്ക് മറുപടി നൽകിയില്ലെങ്കിൽ ട്വിറ്ററിന് സോഷ്യൽ മീഡിയ എന്ന നിലയിൽ ഇന്ത്യയിൽ ലഭിക്കുന്ന നിയമ പരിരക്ഷ ഇല്ലാതാവുമെന്നും നോട്ടീസിൽ പറയുന്നു. കേന്ദ്ര സർക്കാരിന്റെ ഐടി നിയമങ്ങൾ അനുസരിക്കണം എന്ന് ട്വിറ്ററിനോട് ബുധനാഴ്ച ഡൽഹി ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിൽ ട്വിറ്റർ കോടതിയിൽ ഉറപ്പും നൽകിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ