ദേശീയം

വാര്‍ത്താ അവതാരകനെ ഹണിട്രാപ്പില്‍ കുടുക്കി; മുറിയിലെത്തിച്ച് വീഡിയോ പകര്‍ത്തി; 2 സ്ത്രീകള്‍ ഉള്‍പ്പടെ 5 പേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

നോയിഡ: വാര്‍ത്താ അവതാരകനെ ഹണിട്രാപ്പില്‍ കുടുക്കി 25,000 രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍. 25കാരനായ വാര്‍ത്താ അവതാരകനെയാണ് കെണിയില്‍ കുടുക്കിയത്. 

ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് മാളില്‍ വച്ച പരിചയപ്പെട്ട യുവതിക്ക് മൊബൈല്‍ ഫോണ്‍ നമ്പര്‍ കൈമാറിയതെന്ന് വാര്‍ത്താ അവതാരകന്‍ പറയുന്നു. അതിനിടെ സൗഹൃദം ഇഷ്ടമായി വളര്‍ന്നു. ജൂണ്‍ മൂന്നിന് യുവതി വാര്‍ത്താ അവതാരകനെ ആളൊഴിഞ്ഞ ഫ്‌ലാറ്റിലെത്തിച്ചു. അവിടെ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. മുന്നുപേരും ബിയര്‍ കുടിച്ച് പരസ്പരം അടുത്ത് ഇടപഴകുകയും ചെയ്തു.

അതിനിടെ മുറിയിലെത്തിയ മറ്റ് മൂന്ന് പ്രതികള്‍ വാര്‍ത്താഅവതാരകന്‍ യുവതികള്‍ക്കൊപ്പം അടുത്തിടപഴകുന്ന ചിത്രങ്ങളും വീഡിയോയും മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. കൂടാതെ ഇയാളുടെ കാറിന്റെ താക്കോലും മൊബൈല്‍ ഫോണും 25,000 രൂപയും ഇവര്‍ തട്ടിയെടുക്കുകയും ചെയ്തു. എന്നാല്‍ ഫോണും താക്കോലും വിട്ടുനല്‍കാന്‍ പ്രതികള്‍ 2 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വാര്‍ത്താ അവതാരകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്