ദേശീയം

പുനെയിലെ സാനിറ്റൈസര്‍ നിർമാണ കമ്പനിയില്‍ വന്‍ തീ പിടിത്തം; 14 പേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

പുനെ: മഹാരാഷ്ട്രയിലെ പുനെയില്‍ സാനിറ്റൈസര്‍ നിർമാണ കമ്പനിയില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ 14 പേര്‍ മരിച്ചു. എസ്‌വിഎസ് ടെക്കനോളജീസ് ഫാക്ടറിയുടെ സാനിറ്റൈസര്‍ നിര്‍മാണ യൂണിറ്റിലാണു ദുരന്തമുണ്ടായത്. 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 

വനിതകളടക്കം 37 തൊഴിലാളികള്‍ കെട്ടിടത്തില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ 20 പേരെ രക്ഷപ്പെടുത്തി. പുനെയിലെ ഉര്‍വഡ ഗ്രാമത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. 

പുനെ മെട്രോപൊളീറ്റന്‍ റീജിയണ്‍ ഡവലപ്‌മെന്റ് അതോറിറ്റിയുടെ അഗ്‌നിശമന യൂനിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. തീ നിയന്ത്രണ വിധേയമാക്കിയതായി സേന വ്യക്തമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ഡല്‍ഹി ഹൈക്കോടതിയില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍