ദേശീയം

മുറിവ് വെച്ചുകെട്ടാന്‍ വനിതാ നഴ്‌സുമാരെ കിട്ടിയില്ല; ആശുപത്രിയില്‍ നാലംഗ സംഘത്തിന്റെ അതിക്രമം

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: അപകടത്തിലേറ്റ മുറിവ് കെട്ടാന്‍ വനിതാ നഴ്‌സുമാരെ ലഭിച്ചില്ലെന്നാരോപിച്ച് നാലംഗ സംഘം ആശുപത്രി ജീവനക്കാരെ ആക്രമിച്ചു. ബെംഗളൂരു കഗ്ഗദാസപുരയിലെ ശ്രീലക്ഷ്മി ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ജീവനക്കാരെ മര്‍ദിച്ചശേഷം ആശുപത്രിയിലെ ബില്ലിങ് കൗണ്ടര്‍ ഉള്‍പ്പെടെ നശിപ്പിച്ചശേഷമാണ് സംഘം കടന്നുകളഞ്ഞത്.

മെയില്‍ നഴ്‌സിനെയാണ് ലഭിച്ചതെന്നും പരിചരണത്തിന് വനിതാ നഴ്‌സിനെ ലഭിച്ചില്ലെന്നും ആരോപിച്ച് അപകടത്തില്‍ പരിക്കേറ്റ രണ്ടുപേര്‍ സുഹൃത്തക്കളെ വിളിച്ചുവരുത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.               

സംഭവത്തില്‍ ബൈയപ്പനഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളികളായ ഹേമന്ത് കുമാര്‍, ഇയാളുടെ അനുയായികളായ കിരണ്‍ കുമാര്‍, വിനോദ്, ചന്ദ്രശേഖര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഇരുചക്രവാഹനത്തില്‍നിന്ന് വീണ് പരിക്കേറ്റ ഹേമന്തിന്റെയും കിരണിന്റെയും ചികിത്സയ്ക്കായാണ് ആശുപത്രിയിലെത്തിയത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം