ദേശീയം

'മഹത്തായ പോരാട്ടത്തെ അപമാനിച്ചു'; ഫാമിലി മാന്‍ നിരോധിക്കണം; ആവശ്യവുമായി ഭാരതിരാജ

സമകാലിക മലയാളം ഡെസ്ക്

മസോണ്‍ പ്രൈം വെബ് സീരീസ് ആയ ദി ഫാമിലി മാന്‍ സീസണ്‍ 2 നിരോധിക്കണം എന്നാവശ്യപ്പെട്ട് തമിഴ് സംവിധായകന്‍ ഭാരതിരാജ. തമിഴ് വംശജരെ തീവ്രവാദികളായി ചിത്രീകരിക്കുന്നു എന്നാരോപിച്ചാണ് ആവശ്യം. തങ്ങളുടെ അഭ്യര്‍ത്ഥനകള്‍ മാനിച്ച്, കേന്ദ്രസര്‍ക്കാര്‍ വെബ് സീരീസ് സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തിവയ്ക്കാന്‍ ഓര്‍ഡര്‍ ഇടാത്തതില്‍ വിഷമമുണ്ടെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 

തമിഴ് ഈലം പോരാളികളുടെ ചരിത്രം അറിയാത്തവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മഹത്തായ ഉദ്ദേശത്തോടെ നടത്തിയ ത്യാഗം നിറഞ്ഞ പോരാട്ടത്തെ അമാനിക്കുന്ന വെബ് സീരീസിനെ താന്‍ അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എത്രയും വേഗം വെബ് സീരീസ് നിര്‍ത്തിവയ്ക്കാനുള്ള നടപടി സ്വകരിക്കണമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കറോട് ആവശ്യപ്പെടുന്നതായും ഭരതിരാജ പറഞ്ഞു. വെബ് സീരീസ് നിര്‍ത്തിവച്ചില്ലെങ്കില്‍ തമിഴ് ജനത ആമസോണ്‍ ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ചിത്രത്തിന്റെ ട്രെയിവര്‍ പുറത്തിറങ്ങിയതുമുതല്‍, തമിഴ്, മുസ്ലിം, ബംഗാള്‍ വംശജരെ അധിക്ഷേപിക്കുകയാണെന്ന വിമര്‍ശനം ശക്തമാണ്. സാമന്തയും മനോജ് ബാജ്‌പേയിയും മുഖ്യ കഥാപാത്രങ്ങളായി എത്തിയ സീരീസിന് എതിരെ നാം തമിഴ് മക്കള്‍ കച്ചിയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുവന്നിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു