ദേശീയം

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെടും, വശീകരിച്ച് കെണിയില്‍ വീഴ്ത്തും; 12 സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം, മെക്കാനിക്കല്‍ എന്‍ജിനീയര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മാട്രിമോണിയല്‍ സൈറ്റ് വഴി ബന്ധം സ്ഥാപിച്ച് കെണിയിലാക്കി പത്തിലധികം സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ മെക്കാനിക്കല്‍ എന്‍ജിനീയര്‍ അറസ്റ്റില്‍. 32കാരനായ കരണ്‍ ഗുപ്തയെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.

നവിമുംബൈയിലാണ് സംഭവം. കഴിഞ്ഞ നാലുമാസമായി ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു പൊലീസ്. മാട്രിമോണിയല്‍ സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചാണ് യുവതികളെ കെണിയില്‍ വീഴ്ത്തിയതെന്ന് പൊലീസ് പറയുന്നു. വെബ്‌സൈറ്റ് വഴി ബന്ധം സ്ഥാപിച്ച ശേഷം ഫോണില്‍ വിളിക്കും. തുടര്‍ന്ന് പബിലോ മാളിലോ റെസ്‌റ്റോറന്റിലോ കൂടിക്കാഴ്ച നടത്തിയാണ് പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു. കുറഞ്ഞത് 12 സ്ത്രീകളെങ്കിലും ഇയാളുടെ പീഡനത്തിന് ഇരയായതായി പൊലീസ് പറയുന്നു.

ഓരോ കുറ്റകൃത്യം ചെയ്യാനും പ്രത്യേക മൊബൈല്‍ നമ്പറാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ ഇയാള്‍ കുറെ നാള്‍ ഹാക്കറായും ജോലി ചെയ്തിട്ടുണ്ട്. പ്രമുഖ സ്ഥാപനങ്ങളിലും ഇയാള്‍ ജോലി ചെയ്തതായി പൊലീസ് പറയുന്നു. കരണ്‍ ഗുപ്തയ്ക്ക്് കംപ്യൂട്ടറില്‍ മികച്ച പരിജ്ഞാനമുണ്ടെന്നും പൊലീസ് പറയുന്നു. കൂടുതല്‍ സ്ത്രീകള്‍ കെണിയില്‍ വീണിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ