ദേശീയം

കുഞ്ഞിനെ കടിച്ചെടുത്ത് ഓടി സിംഹക്കൂട്ടം; ജീവന്മരണ പോരാട്ടവുമായി അമ്മ കാട്ടുപോത്ത്, പിന്നെ സംഭവിച്ചത് (വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ അമ്മ എന്തും ചെയ്യും. തന്റെ കുഞ്ഞിനെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും പണയം വച്ച് കാട്ടുപോത്ത് കാണിക്കുന്ന ധൈര്യമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കുഞ്ഞിനെ കടിച്ചെടുത്ത് കൊണ്ട് ഓടിയ സിംഹത്തിന്റെ പിന്നാലെ പാഞ്ഞ് രക്ഷിക്കുന്ന വീഡിയോയാണ് വിസ്മയിപ്പിക്കുന്നത്.

സുശാന്ത നന്ദ ഐഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. കുഞ്ഞിനൊപ്പം കാട്ടുപോത്ത് നടന്നുനീങ്ങുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. ചുറ്റിലും സിംഹക്കൂട്ടത്തെയും കാണാം. കാട്ടുപോത്തിന്റെ കുഞ്ഞിനെ ലക്ഷ്യമാക്കിയാണ് സിംഹക്കൂട്ടം കാട്ടുപോത്തിന്റെ പിന്നാലെ കൂടിയത്. ഒരു ഘട്ടത്തില്‍ കുഞ്ഞിനെ കടിച്ചെടുത്ത് ഒരു സിംഹം കാട്ടില്‍ മറയുന്നത് വ്യക്തമാണ്.

എന്നാല്‍ കുഞ്ഞിനെ രക്ഷിക്കാന്‍ രണ്ടും കല്‍പ്പിച്ച് അമ്മ കാട്ടുപോത്ത് മുന്നോട്ടുവരുന്നതാണ് വീഡിയോയുടെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. കുഞ്ഞിനെ കടിച്ചെടുത്ത് ചെടികള്‍ക്കിടയില്‍ മറിഞ്ഞ സിംഹവുമായി ഏറ്റുമുട്ടി കാട്ടുപോത്ത് കുഞ്ഞിനെ രക്ഷിച്ചു. പിന്നാലെ കാട്ടുപോത്ത് കുഞ്ഞുമായി ഓടി രക്ഷപ്പെടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി