ദേശീയം

രാഹുലിന്റെ വിശ്വസ്തന്‍, മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ ബിജെപിയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായ ജിതിന്‍ പ്രസാദ ബിജെപിയിലേക്ക്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി കൂടികക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിക്കുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു. 

47കാരനായ ജിതിന്‍ പ്രസാദ രാഹുലിന്റെ ഏറ്റവും അടുത്തയാളായാണ് അറിയപ്പെടുന്നത്. ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പില്‍ ജിതിന്‍ ബിജെപിയില്‍ എത്തുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകും.  കഴിഞ്ഞ വര്‍ഷം രാഹുലിന്റെ വിശ്വസ്തനായ ജ്യോതിരാദിത്യസിന്ധ്യയും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയിരുന്നു.

കോണ്‍ഗ്രസില്‍ മതിയായ പരിഗണന ലഭിക്കാത്തതില്‍ ജിതിന്‍ പരസ്യമായി അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. അതിനിടെ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ചുമതല ഇദ്ദേഹത്തിന് ഹൈക്കമാന്റ് നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇടത് കോണ്‍ഗ്രസ് സഖ്യം ദയനീയമായി പരാജയപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലെ ധൗറയില്‍ നിന്നാണ് ഇയാള്‍ ലോക്‌സഭയിലെത്തിയത്. സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് ജിതിന്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം