ദേശീയം

മുംബൈയില്‍ കനത്തമഴ, പെയ്തിറങ്ങിയത് 60മില്ലിമീറ്റര്‍; റോഡുകള്‍ വെള്ളത്തിന്റെ അടിയില്‍, ഗതാഗതം നിലച്ചു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ചു. കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായി. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം സ്തംഭിച്ചു.

മുംബൈയില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ഒരു ദിവസം മുന്‍പ് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവര്‍ഷത്തിന്റെ വരവ് അറിയിച്ച് ചൊവ്വാഴ്ച മുംബൈയില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് ലഭിച്ചത്. ചിലയിടങ്ങളില്‍ 60 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

കോള്‍ബ, മഹാലക്ഷ്മി, ദാദര്‍, വടക്കന്‍ മുംബൈ, ബോറിവാലി  തുടങ്ങിയ ഇടങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. അടുത്ത രണ്ടുദിവസത്തിനകം തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷയുടെയും പശ്ചിമ ബംഗാളിന്റെയും വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് കാലവര്‍ഷം വ്യാപിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു