ദേശീയം

നാലാംദിവസവും ഒരു ലക്ഷത്തിൽ താഴെ, ചികിത്സയിലുള്ളവർ 11 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 3,403 മരണം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: തുടർച്ചയായ നാലാം ദിവസവും രാജ്യത്തെ പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ. ഇന്നലെ 91,702 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരുടെ ആകെ എണ്ണം  2,92,74,823 ആയി ഉയർന്നതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ  3,403 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 3,63,079 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ  11,21,671 പേരാണ് ചികിത്സയിൽ കഴിയുന്നത്.

ഇന്നലെ 1,34,580 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തി നേടിയവരുടെ ആകെ എണ്ണം 2,77,90,073  ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ   24,60,85,649 പേർക്ക് വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര