ദേശീയം

മെയ് മാസത്തില്‍ പെയ്തത് നൂറ്റാണ്ടിലെ രണ്ടാമത്തെ ഉയര്‍ന്ന മഴ, 107 മില്ലിമീറ്റര്‍: കാലാവസ്ഥ വകുപ്പ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 121 വര്‍ഷത്തിനിടയിലെ രണ്ടാമത്തെ ഉയര്‍ന്ന മഴയാണ് മെയ് മാസത്തില്‍ പെയ്തിറങ്ങിയതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുടര്‍ച്ചയായ ചുഴലിക്കാറ്റുകളാണ് രാജ്യത്ത് മെയ് മാസത്തില്‍ കൂടിയ അളവില്‍ മഴ ലഭിക്കാന്‍ കാരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മെയ് മാസത്തില്‍ രാജ്യത്ത് ശരാശരി 107.9 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ദീര്‍ഘകാല ശരാശരിയായ 62 മില്ലിമീറ്ററിനേക്കാള്‍ 74 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.  1990ല്‍ 110 മില്ലിമീറ്റര്‍ മഴ ലഭിച്ചതാണ് 1901 മുതലുള്ള കണക്കനുസരിച്ച് മെയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന മഴ. 

മഴ ലഭിച്ചതിനാല്‍ മെയ് മാസത്തില്‍ ചൂടും കുറഞ്ഞിട്ടുണ്ട്. 34.18 ഡിഗ്രിയാണ് മെയ് മാസത്തിലെ രാജ്യത്തിന്റെ ശരാശരി ചൂട്. ഇത് 1901ന് ശേഷമുള്ള നാലാമത്തെ കുറഞ്ഞ ചൂടാണ്. 1917ല്‍ രേഖപ്പെടുത്തിയ 32.68 ഡിഗ്രിയാണ് മെയ് മാസത്തിലെ ഈ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ ചൂട്. മെയ് മാസത്തില്‍ രാജ്യത്ത് എവിടെയും സൂര്യാതപം റിപ്പോര്‍ട്ട് ചെയ്തില്ലെന്നും കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി