ദേശീയം

വാക്സിനും മാസ്കിനും പിപിഇ കിറ്റിനും നികുതിയിൽ ഇളവുവേണം, ജിഎസ്ടി കൗണ്‍സിൽ യോഗം ഇന്ന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; കോവിഡ് പ്രതിരോധ സാമ​ഗ്രികൾക്കു നികുതി ഇളവു നൽകണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തിൽ ജിഎസ്ടി കൗണ്‍സിൽ യോഗം ഇന്ന് തീരുമാനമെടുക്കും. പ്രതിരോധ വാക്സിൻ, പിപിഇ കിറ്റ്, മാസ്ക്, സാനിറ്റൈസർ ഉൾപ്പടെയുള്ള പ്രതിരോധ സാമ​ഗ്രികൾക്കാണ് നികുതി ഇളവ് ആവശ്യപ്പെട്ടിരിക്കുന്നത്. 

 പ്രതിരോധ വാക്സീനെയും മരുന്നുകളെയും  നികുതിയിൽ നിന്ന് പൂര്‍ണമായി ഒഴിവാക്കണമെന്നും പിപിഇ കിറ്റുകൾ, മാസ്ക്, സാനിറ്റൈസര്‍, വെന്‍റിലേറ്റര്‍ ഉൾപ്പടെയുള്ളയുടെ നികുതി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കണമെന്നുമാണ് ആവശ്യം.

ഇക്കാര്യത്തിൽ മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാഗ്മ അദ്ധ്യക്ഷനായ സമിതി നൽകിയ ശുപാര്‍ശ പരിശോധിച്ചാകും യോഗത്തിലെ തീരുമാനം. കൊവിഡ് പ്രതിരോധ വസ്തുക്കൾക്ക് നികുതി ഇളവ് നൽകണമെന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടാപ്പം സംസ്ഥാനങ്ങൾക്ക് നൽകേണ്ട ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനവും ഉണ്ടായേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ