ദേശീയം

ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവ്  ഇന്ദിര ഹൃദയേഷ് അന്തരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പ്രതിപക്ഷ നേതാവും കോൺ​ഗ്രസ് എംഎൽഎയുമായ ഇന്ദിര ഹൃദയേഷ് (80)അന്തരിച്ചു. ന്യൂഡൽഹിയിലെ ഉത്തരാഖണ്ഡ് സദനിൽ വച്ച്‌ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഹൽദ്വാനിയിൽനിന്നുള്ള നിയമസഭാംഗമായിരുന്നു ഇന്ദിര. 

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത് സിങ് റാവത്ത് അനുശോചനം രേഖപ്പെടുത്തി. നാല് പതിറ്റാണ്ടോളം ഉത്തർപ്രദേശിന്റെയും ഉത്തരാഖണ്ഡിന്റെയും രാഷ്ട്രീയത്തിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ഇന്ദിര എന്നദ്ദേഹം പറഞ്ഞു. ഇന്ദിരയുടെ വിയോഗം സംസ്ഥാനത്തിന് വലിയ നഷ്ടമാണെന്നും ഒരു മൂത്ത സഹോദരിയുടെ സ്‌നേഹം നൽകിയിരുന്ന അവർ തനിക്ക് ഒരു സ്വകാര്യ നഷ്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ദിരയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു