ദേശീയം

എൽ പി ജി സിലിണ്ടറുകൾ ഇഷ്ടമുള്ള വിതരണക്കാരിൽ നിന്ന് റീഫിൽ ചെയ്യാം; പുതിയ സംവിധാനവുമായി കേന്ദ്രം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: എൽ പി ജി സിലിണ്ടറുകൾ ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള വിതരണക്കാരിൽ നിന്ന് റീഫിൽ ചെയ്യാനുള്ള സൗകര്യവുമായി കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം. ഉപയോക്താക്കൾക്ക് ഏറ്റവും അടുത്തുള്ള വിതരണക്കാരിൽ നിന്നും സിലിണ്ടറുകൾ റീഫിൽ ചെയ്യാൻ അവസരമൊരുക്കുന്നതാണ് ഈ പുതിയ തീരുമാനം. നിലവിൽ തെരഞ്ഞെടുത്ത ഡീലർമാരിൽ നിന്നു മാത്രമാണ് എൽ പി ജി സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കുക. 

എൽ പി ജി കണക്ഷൻ എടുത്ത ഓയിൽ മാർക്കറ്റിങ് കമ്പനിയുടെ (ഒഎംസി) പട്ടികയിൽ നിന്ന് വിതരണക്കാരുടെ വിവരങ്ങൾ ലഭിക്കും. ​ഗ്യാസ് ബുക്ക് ചെയ്യുന്ന സമയത്തുതന്നെ മൊബൈൽ ആപ്പിൽ നിന്ന് വിതരണക്കാരെ തെരഞ്ഞെടുക്കാൻ കഴിയും.  ​ഇതുവഴി സിലിണ്ടറുകളുടെ ലഭ്യത കുറവുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാം എന്നാണ് പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം കരുതുന്നത്. ആദ്യ ഘട്ടത്തിൽ ചണ്ഡിഗഡ്, കോയമ്പത്തൂർ, ഗുരുഗ്രാം, പൂനെ, റാഞ്ചി എന്നീ അഞ്ച് നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി